ആദിവാസി യുവാവ് മരണപ്പെട്ടു

0

തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയില്‍ ആദിവാസി യുവാവ് മരണപ്പെട്ടു. കുടക് സ്വദേശി ഗണേശന്‍(29) ആണ് മരിച്ചത്. വയറിളക്കത്തേയും ഛര്‍ദ്ദിയേയും തുടര്‍ന്ന് അവശനായ ഗണേശനെ ആശുപത്രിയില്‍ എത്തിക്കും മുമ്പ് മരണം സംഭവിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ ശ്രവപരിശോധന നടത്തും. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കുടകില്‍ നിന്നെത്തിയ ഗണേശന്‍ ഗോതാവരി കോളനിയില്‍ സഹോദരിയുടെ വീട്ടില്‍ താമസിക്കുക ആയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!