മനുഷ്യാവകാശ മാധ്യമ പുരസ്ക്കാര സമർപ്പണം 12 ന്
മനുഷ്യാവകാശ മാധ്യമ പുരസ്ക്കാര സമർപ്പണം 12 ന് .റേഡിയോ മാറ്റൊലിയും കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാംപസും സംയുക്തമായി നടത്തുന്ന മാധ്യമ ശിൽപ്പശാലയും മാറ്റൊലി മനുഷ്യാവകാശ മാധ്യമ പുരസ്ക്കാര സമർപ്പണവും 12 ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 12 ന് രാവിലെ പത്ത് മുതൽ 12 മണിവരെ കണ്ണൂർ സർവ്വകലാശാല ക്യാംപസിൽ വെച്ചാണ് മാധ്യമ ശിൽപ്പശാല നടക്കുക.മാധ്യമ പ്രവർത്തകരായാ എം.കമൽ, രമേശ് എഴുത്തച്ഛൻ, മേരി മാതാ കോളേജ് മലയാള വിഭാഗം തലവൻ ഡോ.ജോസഫ് കെ.ജോബ് തുടങ്ങിയവർ ശിൽപ്പശാലക്ക് നേതൃത്വം നൽകും. തുടർന്ന് രണ്ടാമത് മാറ്റൊലി മനുഷ്യാവകാശ മാധ്യമ പുരസ്കാരം ജയരാജ് ബത്തേരിക്ക് ജില്ലാ പോലീസ് മേധാവി ഡോ.അരുൾ ആർ.ബി.കൃഷ്ണ സമർപ്പിക്കും.ജയരാജ് ബത്തേരിയുടെ കനിവ് തേടുന്നവർ എന്ന വാർത്താ പരമ്പരയ്ക്കാണ് അവാർഡ് ലഭിച്ചത് ചടങ്ങിൽ മാറ്റൊലി സ്ഥാപക ഡയറക്ടർ ഫാ: ഡോ.തോമസ് ജോസഫ് തേരകം അദ്ധ്യക്ഷത വഹിക്കുമെന്നും സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാറ്റൊലി ഡയറക്ടർ ഫാ: ഡേ. സെബാസ്റ്റ്യൻ പുത്തേൻ, ഡേ.പി.കെ.പ്രസാദൻ, ഷാജൻ ജോസ്, ഷാജു.പി.ജെയിംസ്, റെനീഷ് ജോർജ്, സി.ച്ച്.ഗണേഷ് കുമാർ, അനീഷ് കെ ആന്റോ തുടങ്ങിയവർ പങ്കെടുത്തു.