പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
ജനോപകാരപ്രദമായ കാര്യങ്ങളില്‍ രാഷ്ട്രീയം മാറ്റിവെക്കമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പച്ചക്കറി കൃഷിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍. പച്ചക്കറി വിളവെടുപ്പുദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി വിളവെടുപ്പ് നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ഒരുക്കിയ കൃഷിയിടത്തില്‍ കാബേജ്, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തത്.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ്, തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബികാ ഷാജി, ബ്ലോക്ക് പഞായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി തുടങ്ങിയവര്‍ പങ്കെടുത്തു
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ്, തൊണ്ടാര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബികാ ഷാജി, ബ്ലോക്ക് പഞായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എ.എന്‍ സുശീല, കെ.വിജയന്‍, മീനാക്ഷി രാമന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ചന്ദ്രന്‍, പി.കെ അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, ബി.എം വിമല, അബ്ദുള്‍ അസീസ്, ബാലന്‍, സല്‍മ മോയിന്‍, രമ്യ താരേഷ്, കൃഷി അസി.ഡയറക്ടര്‍ രാവുണ്ണി, സി.ഡി.പി.ഒ സി.ബീന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു