പവ്വർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ മാനന്തവാടി സ്വദേശിയായ അമർത്യ എം.എസിന് ദേശീയ റെക്കോർഡ്
പവ്വർ ലിഫ്റ്റിങ്ങിൽ അമർത്യയ്ക്ക് ദേശീയ റൊകോർഡ് ഈ മാസം 8 മുതൽ 12 വരെ കോയമ്പത്തുരിൽ നടന്നുവരുന്ന ദേശീയ പവ്വർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 43 KG അണ്ടർ 23 വിഭാഗത്തിലാണ് മാനന്തവാടി സ്വദേശിയായ അമർത്യ എം.എസിന് ദേശീയ റെക്കോർഡ് ലഭിച്ചത്.നിലവിലെ റെക്കോർഡ് കാരിയായ ഒഡീഷയുടെ സീമാ റാണി സിംങ്ങിനെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളിയാണ് അമർത്യ ദേശീയ റെക്കോർഡ് കൈവരിച്ചത്.സീമാ റാണിയുടെ നിലവിലെ റെകോർഡായ നൂറ്റി ഏഴര കിലോ 115 കിലോ ആക്കി ഉയർത്തിയാണ് അമർത്യ തന്റെ നേട്ടം കൈവരിച്ചത്.മാനത്തവാടി മൈത്രി നഗർ വ്യന്ദാവനിലെ പ്രെഫസർ എം.കെ.സെൽവരാജിന്റെയും ഇന്ദിരയുടെയും മകളാണ് കഴിഞ്ഞ അഞ്ച് വർഷമായി അച്ഛൻ സെൽവരാജിന്റെ കീഴിലാണ് പവ്വർ ലിഫ്റ്റിംഗ് പരിശീലനം നടത്തി വരുന്നത്