പ്രൊജക്ട്  വിഷന്‍ 30 എല്‍. ഇ .ഡി. ടി വികള്‍ നല്‍കി 

0

നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായി കണിയാമ്പറ്റ പഞ്ചായത്തിലേക്ക്  30 എല്‍. ഇ .ഡി. ടി വികള്‍ നല്‍കി ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്ട്് വിഷന്‍ എന്ന സംഘടന.പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും തിരഞ്ഞെടുക്കപെട്ടവര്‍ക്കാര്‍  പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടി.വി. വിതരണം ചെയ്തത്. കോണ്‍ഫറന്‍സ് ഹാളില്‍  പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ്  ടി.വി. വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റൈഹാനത്ത് ബഷീര്‍് അധ്യക്ഷനായിരുന്നു. പ്രൊജക്ട് വിഷന്‍ വയനാട് ജില്ലാ കോഡിനേറ്റര്‍ സിമി മാത്യു, വാര്‍ഡ് മെമ്പര്‍ റഷീന സുബൈര്‍ , അബ്ബാസ് പുന്നോളി, ഇബ്രായി കേളോത്ത് , സ്‌നേഹാലയം ചാരിറ്റി പ്രവര്‍ത്തകന്‍ അനസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!