കണ്ടെയ്ന്‍മെന്റ് സോണാക്കിയ നടപടിക്കെതിരെ നഗരസഭ രംഗത്ത് 

0

സുല്‍ത്താന്‍ ബത്തേരി ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ നഗരസഭ രംഗത്ത്. നഗരസഭ അധികൃതരുമായി ആലോചിക്കാതെയാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയതെന്നും കൊവിഡ് 19 രോഗി സന്ദര്‍ശിച്ച ഷോപ്പുകള്‍ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കേണ്ടതിനുപകരം ടൗണിലെ ഒരു ഭാഗം പൂര്‍ണ്ണമായും അടച്ച നടപടി അപലപനീയമെന്നും നഗരസഭ.

കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ആള്‍ സുല്‍ത്താന്‍ ബത്തേരി ടൗണിലെ രണ്ട് ഷോപ്പുകളില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് ടൗണുള്‍പ്പെടുന്ന മൂന്ന് ഡിവിഷനുകളില്‍ കഴിഞ്ഞ രാത്രിയില്‍ ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധവുമായി നഗരസഭ രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ഷോപ്പുകളില്‍ മാത്രം സമ്പര്‍ക്കം ഉണ്ടായിട്ടും ടൗണിന്റെ ഭൂരിഭാഗം ഭാഗങ്ങളും അടച്ചത് ശരിയല്ലന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. നിലവില്‍  മൈക്രാ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിനുപകരം ഒരു ഭാഗം പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് ആക്കിയത് അശാസ്ത്രീയമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ദേശീയപാത കടന്നുപോകുന്ന ടൗണിന്റെ ഒരു ഭാഗമാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് ആക്കിയിരിക്കുന്നത്.  മറുഭാഗം പൂര്‍ണ്ണമായും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭാഗങ്ങളിലേക്ക് ആളുകള്‍ എത്തുന്നതും കണ്ടെയ്ന്‍മെന്റ് സോണിലെ അപാകത തുറന്നുകാണിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!