തരിശുഭൂമിയില്‍ നെല്‍കൃഷിയിറക്കി കര്‍ഷക സംഘം

0

മൂലങ്കാവ് കൊട്ടനോട് വനാതിര്‍ത്തിയിലെ പത്ത് ഏക്കര്‍ തരിശുഭൂമിയിലാണ് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയിറക്കിയത്. സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കര്‍ഷകസംഘം മൂലങ്കാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തരിശുഭൂമിയില്‍ നെല്‍കൃഷിയിറക്കിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി തരിശായി കിടന്നിരുന്ന കൊട്ടനോട് വനാതിര്‍ത്തിയിലെ പത്ത് ഏക്കര്‍ ഭൂമിയിലാണ് സംഘം കൃഷിയിറക്കിയിരിക്കുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടന്ന ഭൂമിക്ക് ചുറ്റും വൈദ്യുതി ഫെന്‍സിംഗ് സ്ഥാപിച്ചാണ് സംഘം ഭക്ഷ്യസുരക്ഷയുടെ ഭാഗമായി നെല്‍കൃഷിയിറക്കിയത്. പരിപാടിയുടെ ഉദ്ഘാടനം നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് കെ ശോഭന്‍കുമാര്‍ നിര്‍വഹിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!