ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ ധര്‍ണ നടത്തി

0

അഖിലേന്ത്യക്കു അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് (എ ഐ യുഡബ്ല്യു സി) ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ ധര്‍ണ നടത്തി.
കല്‍പ്പറ്റ :അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് വില വളരെ കുറഞ്ഞ് വരുമ്പോഴും ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ ദിനംപ്രതി പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നതിലും, വര്‍ദ്ധനവിനനുസരിച്ച് ഈടാക്കുന്ന ടാക്സ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എ ഐ യുഡബ്ല്യു സി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി കല്‍പ്പറ്റ ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുമ്പില്‍ ധര്‍ണ നടത്തി. ധര്‍ണ എ ഐ യുഡബ്ല്യു സി വയനാട് ജില്ലാ വൈസ് പ്രസിഡന്‍റ് സജീവന്‍ മടക്കിമല ഉദ്ഘാടനം ചെയ്തു. എഐയുഡബ്ല്യുസി ബ്ലോക്ക് പ്രസിഡന്‍റ് എ.പി.മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.വിനോദ് കുമാര്‍, എന്‍.ശ്രീനിവാസന്‍, ഫൈസല്‍ പാപ്പിന എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!