ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

0

ദുരിതാശ്വാസനിധിയിലേക്ക്  സംഭാവന നല്‍കില്ലെന്ന തീരുമാനം : എല്‍ഡിഎഫ് മെമ്പര്‍മാര്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  സംഭാവന നല്‍കില്ലെന്ന തീരുമാനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സംഭാവന നല്‍കണമെന്ന് എല്‍ഡിഎഫ് മെമ്പര്‍മാരുടെ ആവശ്യം ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി ചേര്‍ന്ന ഭരണസമിതിയോഗം തള്ളിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇടതുപക്ഷ മെമ്പര്‍മാരായ ആറുപേര്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്. സമരം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു, ഏരിയാ കമ്മിറ്റി അംഗം സി എം അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു .എല്‍ഡിഎഫ് നേതാക്കളായ, ജസ്റ്റിന്‍ ബേബി, കെ പി ശശികുമാര്‍, പി എ അസീസ്,  ജുനൈദ് കൈപ്പണി, ഷബീറലി വെള്ളമുണ്ട, എം മുരളി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!