എൻ.കെ – ഹ്രസ്വചിത്രം റിലീസ് ചെയ്തു

0

കൽപ്പറ്റ: കുട്ടികളിലെ അപകർഷതാബോധവും ചിന്തകളും വരച്ചുകാട്ടുന്ന എൻ.കെ എന്ന ഹ്രസ്വചിത്രത്തിൻ്റെ യുട്യൂബ് റിലീസ് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. വന്ദനം എന്ന മോഹൻലാൽ ചിത്രത്തിലൂടെ സിനിമ വിതരണ രംഗത്ത് ചുവടു വെച്ചവന്ദന വിഷ്വൽ മീഡിയയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സതീഷ് ഗോപാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇടത്തരം കുടുംബങ്ങളിലെ കുട്ടികൾക്കിടയിലെ വെല്ലുവിളികൾ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനു വയനാട് കഥയും തിരക്കഥയും തയ്യാറാക്കി. . മൂന്ന് പതിറ്റാണ്ടായി പ്രോഗ്രാം ബുക്കിംഗ് രംഗത്തെ നിറസാന്നിധ്യമായ വന്ദന ഷാജുവാണ് ചിത്രത്തിന്റെ നിർമ്മാണം. എൻ.കെ.യിലൂടെ അഭിനയ രംഗത്തേക്കും ചുവട് വെക്കുകയാണ് വന്ദന ഷാജു. ചിത്രത്തിൽ ശ്രീജിത്ത്. കെ. നായർ, കലാമണ്ഡലം ഷീനാ നമ്പ്യാർ, വന്ദന ഷാജു, പി. രാജൻ, വിനു വയനാട്, റിനിൽ ലാൽ, അപർണ വിനോദ്, അൽഫോൺസ് ആൻ്റണി,   സി.കീർത്തന, ആർ.കെ. ദേവനന്ദ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.സി അഭിലാഷാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. . കുവൈത്ത് പ്രവാസി സംഘടനപ്രതിനിധി റെജി ചിറയത്ത്, ജോണി കൈതമറ്റം, ബിബിൻ ഷാജ്, സി.എം.ശിവരാമൻ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!