നിൽപ്പ് സമരം നടത്തി

0

കൽപ്പറ്റ പാർപ്പിടവകാശ സംരക്ഷണ സമിതി   ( പാസ് )  വയനാട് ജില്ലാ കമ്മറ്റിയുടെ ആഭി മു ഖ്യത്തിൽ കൽപ്പറ്റ കലക്ട്രേറ്റിന് മുന്നിൽ   നിൽപ്പ് സ മരം ന ടത്തി.ജില്ല യിലെപാവപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും പാർപ്പിടം സർക്കാർ  അനുവദിക്കുക ,തണ്ണീർതട നിയമം നടപ്പിലാക്കുന്നതിലെ വിവേവചനവും നീതി നിശേധവും അവസാനിപ്പിക്കു ക : , ഭവന രഹിതരായ പാവപ്പെട്ട എല്ലാ കുടുംബങ്ങളെ യും ബി പി ൽ പട്ടികയിൽ ഉൾ പ്പെടുത്തുക, കോവിഡ് കാലത്ത് വാടകയ്ക്ക് താമസിക്കുന്ന സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കുക,  പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഉടൻ പുനരധിവാസം ഉറപ്പ് വരുത്തുക ., ജില്ലയിൽ കുത്തക കമ്പനികൾ അനധികൃത മായി തട്ടിയെടുത്ത സർക്കാർ ഭൂമികൾ ഭൂരഹിതർക്ക് വിതരണം ചെയ്യുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ടാണ് സമര പരിപാടി നടത്തിയത്  പരിപാടിയിൽ ജില്ലാ കോഡിനേറ്റർ ഡെന്നിസ് മാത്യു .മുജീബ് റഹ്മാൻ അഞ്ചു കുന്ന് . നാസർ വട്ടപറമ്പിൽ .വെള്ള സോമൻ എന്നിവർ . സംസാരിച്ചു  പാർപ്പിടം ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് കൊണ്ട് സമസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന സംഘടനയാണ് പാസ് മുഴുവൻ ഭവന രഹിതരേയും ഇത്തരക്കാരോട് അനുഭാവമുള്ളവരേയും സംഘടിപ്പിച്ച് കൊണ്ട് പാർപ്പിട രാഹിത്യ പ്രശ്നം പരിഹരിക്കുവാനുള്ള സംഘടിത മുന്നേറ്റം നടത്തുന്ന സ്വതന്ത്ര സംഘടനയാണ് പാർപ്പിടവകാശസംരക്ഷണ സമിതി സുബൈർ പാറക്കണ്ടി . സിന്ദു കുറുക്കൻ മുല. ശ്രീജ കൃഷ്ണൻ. ഷാജഹാൻ  പുതുമണ്ണിൽ .ജസ് നകൂട്ടമംഗലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Leave A Reply

Your email address will not be published.

error: Content is protected !!