രക്ഷിതാക്കള്‍ കൈകോര്‍ത്തു ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങളൊരുങ്ങി 

0

ഓണ്‍ലൈന്‍ പഠനത്തിനായി അമ്പലവയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പിറ്റിഎ കൈകോര്‍ത്തപ്പോള്‍ ഒരുങ്ങിയത് 20ഓളം ഇടങ്ങളില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ .അമ്പലവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കീഴില്‍   അമ്പലവയല്‍,മീനങ്ങാടി,നെന്മേനി ഗ്രാമ പഞ്ചായത്തുകളിലെ  ഇരുപതോളം സ്ഥലങ്ങളിലാണ് പിടിഎയുടെ സഹയത്തോടെ ഓണ്‍ലൈന്‍ പഠനത്തിന് സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് .

സ്‌കൂളിന് കീഴില്‍ വരുന്ന ഗോത്രവര്‍ഗ്ഗ കോളനികള്‍, വായനശാലകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ ടിവിയും കേബിള്‍ കണക്ഷനും അടക്കം സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരുക്കിയത്. ആദ്യഘട്ടത്തില്‍ ടിവി സംഘടിപ്പിക്കല്‍  ബുദ്ധിമുട്ടേറിയ ദൗത്യമായിരുന്നു. പിടിഎ അംഗങ്ങള്‍ രംഗത്തിറങ്ങി സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും സ്വന്തം കയ്യില്‍നിന്നും പണം എടുത്തുമാണ് ഇരുപതോളം ടിവി സംഘടിപ്പിച്ചത് .പിന്നീട് ടി.വി സ്ഥാപിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി. വയനാട് വിഷനു കീഴിലുള്ള പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെ കേബിള്‍ കണക്ഷന്‍ ലഭ്യമാക്കിയാണ് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചത് .ടി വി വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം പി കുഞ്ഞുമോള്‍ നിര്‍വഹിച്ചു.പ്രിന്‍സിപ്പള്‍ കെ.വി മനോജ്,എ ച്ച് എം ജോളിയമ്മ മാത്യു,സി വി നാസര്‍, അബ്ദുള്‍ സല്ലാ,പി ടി എ പ്രസിഡന്റ് വിജയകുമാര്‍, പിടിഎ അംഗങ്ങളായ ഇ കെ ജോണി,ഉമ്മര്‍ സോഡിയാക്ക്, ബിനിഷ് എന്നിവരുമുണ്ടായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!