പീച്ചങ്കോട് മോഷണം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

0

പീച്ചങ്കോട് മോഷണ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വെള്ളമുണ്ട സി.ഐ.എം.എ.സന്തോഷ്. ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെ ഡ്രൈവര്‍ സി.എസ്.സിറാജിന്റെ പീച്ചങ്കോട് പെട്രോള്‍ പമ്പിന് സമീപമുള്ള ഓടിട്ട വാടക വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. പാദസരം, കമ്മലുകള്‍ ഉള്‍പ്പെട്ട 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, വിലപിടിപ്പുള്ള 2 റാഡോ വാച്ചുമാണ് മോഷണം പോയത്. ശനിയാഴ്ച സിറാജും കുടുംബവും ഭാര്യവീട്ടില്‍ പോയതിനാല്‍ രാത്രി വീട്ടില്‍ ആളുണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗം വാതില്‍ കുത്തി പൊളിക്കാന്‍ ശ്രമം നടന്നതായി  അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണ്ണവും വാച്ചുകളു നഷ്ടപ്പെട്ട വിവരം സിറാജ് അറിയുന്നത്.മുന്‍ഭാഗത്തെ വാതിലിന്റെ പുട്ട് പൊട്ടിക്കാന്‍ കഴിയാതെ മോഷ്ടാക്കള്‍ വീടിന്റെ ഓടിളക്കി വീടിനുള്ളില്‍ കടന്ന് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും, വാച്ചുകളും മറ്റും മോഷ്ടിക്കുകയായിരുന്നു. മാനന്തവാടി ഡി.വൈ.എസ്.പി.എ.പി.ചന്ദ്രന്‍ ,വെള്ളമുണ്ട സി.ഐ.എം.എ.സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും, വിരലടയാള വിദഗ്ധരും, പോലീസ് ഡോഗും സ്ഥലത്തെത്തി പരിശോധന നടത്തി .മഴയായതിനാല്‍ പോലീസ് ഡോഗിന് ഒരു തെളിവും കണ്ടെത്താനായില്ല.ഒന്നര വര്‍ഷം മുമ്പാണ് ഈ വീടിന് സമീപത്ത്  മാനന്തവാടി താലുക്ക് ഓഫീസിലെ ജീവനക്കാരനായ രാജേഷിന്റെ വീട്ടിലും ആളില്ലാത്ത സമയത്ത് സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. അന്നും സ്വര്‍ണ്ണാഭരണങ്ങളും, വിലപിടിപ്പുള്ള സാധനങ്ങളും മോഷണം പോയി. ഈ കേസും തെളിയാതെ കിടക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!