കുട്ടികളിലെ ആത്മഹത്യാ പ്രവണത, ടെലികൗണ്‍സലിംഗുമായി പോലീസ്

0

കുട്ടികളിലെ ആത്മഹത്യാ പ്രവണത ഇല്ലായ്മ ചെയ്യാന്‍ കേരളാ പോലീസ്. ബോധിനിയുമായി സഹകരിച്ച് ടെലി കൗണ്‍സലിംഗ് സേവനമൊരുക്കുന്നു. കുടുംബ ബന്ധങ്ങളിലെ വിള്ളലും സമ്മര്‍ദ്ദം നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്നു എന്നാണ് കണ്ടത്തല്‍.കുട്ടികളെ ആത്മഹത്യയിലേക്കു നയിച്ച അടുത്ത കാലത്തെ സംഭവങ്ങളാണ് ടെലി കൗണ്‍സിലിംഗിന് പൊലിസിനെ പ്രേരിപ്പിച്ചത്. കൗണ്‍സിലിംഗ് ആവശ്യമുള്ള കുട്ടികള്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ബോധിനിയുമായും കേരളാ പോലീസുമായും സേവനങ്ങള്‍ക്കു ബന്ധപ്പെടാം. കുട്ടികളുടെ വിഷമങ്ങള്‍ മനസിലാക്കാനും തുറന്നു ചര്‍ച്ച ചെയ്യാനും കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ടെലികൗണ്‍സലിംഗ് ലക്ഷ്യമിടുന്നു. ഏകാഗ്രതയില്ലായ്മ,പ്രതീക്ഷ നഷ്ടമാവുക.ഒന്നിലും സന്തോഷം കണ്ടെത്താന്‍ പറ്റാതെ വരിക, ആത്മ നിന്ദ തുടങ്ങിയ ലക്ഷണങ്ങള്‍ കുട്ടികളെ വിഷാദരോഗത്തിലേക്കു നയിക്കും. അനാവശ്യ വാദ പ്രതിവാദങ്ങള്‍ ഒഴിവാക്കി കുട്ടികളുടെ വിഷമങ്ങള്‍ ലഘൂകരിക്കുന്നതില്‍ ശ്രദ്ധ ഉണ്ടാക്കണമെന്നാണ് പോലീസ്. നിര്‍ദ്ദേശം.

Leave A Reply

Your email address will not be published.

error: Content is protected !!