KalpattaNewsround കാര്‍ തലകീഴായി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക് By NEWS DESK On Jun 17, 2020 0 Share കല്‍പ്പറ്റ വെള്ളാരംകുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. .എറണാകുളത്തു നിന്ന് അമ്പലവയലിലേക്ക് ടാക്‌സി കാറില്‍ യാത്ര ചെയ്യുകയായിരുന്ന സവിത (31) , സഞ്ജയ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വെളുപ്പിന് മൂന്നേമുക്കാലോടെയാണ് അപകടം. ഏകദേശം പത്തടി താഴ്ചയുള്ള തോട്ടത്തിലേക്കാണ് വാഹനം മറിഞ്ഞത്.രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.പി. രാമചന്ദ്രന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ഐ.ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail