217 പേര്‍ കൂടി നിരീക്ഷണത്തില്‍

0

217 പേര്‍ കൂടി നിരീക്ഷണത്തില്‍

           കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ജില്ലയില്‍  ചൊവ്വാഴ്ച 217 പേര്‍ കൂടി നിരീക്ഷണത്തിലാക്കി. നിലവില്‍ ആകെ 3603 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്.  289  പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.  ജില്ലയില്‍ നിന്നും ചൊവ്വാഴ്ച പുതുതായി 54 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.     2301 സാമ്പിളുകളാണ്  ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്ക് അയച്ചത്.  1937 ആളുകളുടെ ഫലം ലഭിച്ചു.  1900 എണ്ണം നെഗറ്റീവാണ്. 359 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 1991 ആളുകളെ നേരിട്ട് വിളിച്ച് അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നിരീക്ഷണത്തില്‍ കഴിയുന്ന 132 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!