കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

0

കല്‍പ്പറ്റ മണ്ഡലത്തിലെ കോവിഡ് രോഗ പ്രതിരോധം മഴക്കാല ദുരിതാശ്വാസ നടപടികള്‍,ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.കോവിഡ് രോഗ പ്രതിരോധത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ സാമൂഹിക വ്യാപനം തടയുന്നതിനായി മാസ്‌ക്,സാമൂഹിക അകലം,സാനിറ്റെയ്‌സര്‍ തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ വ്യക്തികള്‍ സ്വീകരിക്കേണ്ടതാണ്. ക്വാറന്റെയിനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജില്ലയില്‍ മഴക്കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സര്‍വ്വകക്ഷി യേഗം തീരുമാനിച്ചു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുക, എ.ഡി.എം ചുമതല വഹിക്കുന്ന ഇ മുഹമ്മദ് യൂസഫ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!