ഫ്‌ളഡ്‌ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു

0

വയനാട് ജില്ലാ സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ച ഫ്‌ളഡ്‌ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വഹിച്ച ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ റഫീക്ക് അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം മധു സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡന്റ് സലീം കടവന്‍ നന്ദി പറഞ്ഞു. പരിപാടിയില്‍ കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എം.പി നാസര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ പി.പി ആലി, വി.പി ശോശാമ്മ, ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാര്‍, ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാസിര്‍ മച്ചാന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി ഗഗാറിന്‍, കെ സദാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌റ്റേഡിയത്തില്‍ നടന്ന ലൈറ്റ് സ്വിച്ച്ഓണ്‍ കര്‍മ്മത്തില്‍ കൊവിഡ്-19 നിര്‍ദേശങ്ങള്‍ പാലിച്ച് നിരവധിയാളുകളാണ് എത്തിയത്. സിന്തറ്റിക്ക് ട്രാക്ക് കൂടി പൂര്‍ത്തിയാകുന്നതോടെ സ്‌റ്റേഡിയം പൂര്‍ണ സജ്ജമാകും. ലെവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ട്, ഹോസ്റ്റല്‍ ബ്ലോക്ക്, സ്‌റ്റേഡിയം ബ്ലോക്ക് എന്നിവയെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കൊവിഡ്-19 പ്രതികൂലമായി ബാധിച്ചതിനാല്‍ മാത്രമാണ് മെയ് അവസാനത്തോടെ പൂര്‍ത്തിയാകേണ്ടിയിരുന്ന സ്‌റ്റേഡിയം നിര്‍മാണം നിലവില്‍ അവസാന ലാപ്പില്‍ നില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ തുക മുടക്കി നിര്‍മ്മിക്കുന്ന സ്‌റ്റേഡിയമാണ് നിര്‍മ്മാണം അന്തിമഘട്ടത്തിലുള്ള വയനാട്ടിലെ സ്‌റ്റേഡിയം. കിറ്റ്‌കോ നിര്‍വഹണ ഏജന്‍സിയായ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം ലീ ഗ്രൂപ്പാണ് നിര്‍വഹിച്ചിരിക്കുന്നത്. അടുത്ത മാസങ്ങളില്‍ തന്നെ സ്‌റ്റേഡിയം പൂര്‍ണതയിലെത്തിക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്ത് നിന്നുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!