ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠന സൗകര്യം ഉറപ്പാക്കും

0

വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍  ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകുന്നതിനുളള നടപടികള്‍  ജൂണ്‍ 10 ന് മുന്‍പായി നടപ്പിലാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി നസീമയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അംഗണ്‍വാടി, സാംസ്‌കാരിക നിലയം, സാമൂഹ്യ പഠനമുറി എന്നിവക്ക് പുറമേ  വിദ്യാലയ പരിസരത്തുള്ള കുട്ടികള്‍ക്ക് അതത് വിദ്യാലയത്തിലും ഓണ്‍ലൈന്‍ സൗകര്യം ഒരുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനം, അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. ആദ്യ ഘട്ട ട്രയലില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പേടെണ്ട സാഹചര്യമില്ലെന്നും സാങ്കേതിക തകരാര്‍ മൂലം  ഓണ്‍ലൈന്‍ ക്ലാസ്സ്  നഷ്ടമായവര്‍ക്ക് പുനര്‍സംപ്രേഷണവും സോഷ്യല്‍ മീഡിയ സാധ്യതകളും ഉപയോഗപ്പെടുത്താവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സിലുള്ള സംശയങ്ങള്‍ അധ്യാപകരോട് ചോദിക്കാം. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് യൂസഫ്, എഡ്യൂക്കേഷന്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!