ഡിവൈഎഫ്‌ഐ മാനന്തവാടി ഡി എഫ് ഒ ഓ ഫിസിന് മുന്നില്‍ നിരാഹാര സമരം നടത്തി

0

കുറുവാ ദ്വീപിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം എല്‍ഡിഎഫിലെ ഒരു കക്ഷിയുടെ നേതാക്കന്‍മാരെണെന്ന് എല്‍ഡിഎഫിലെ തന്നെ മറ്റൊരു കക്ഷി ആരോപണം ഉന്നയിച്ച് ജനങ്ങളെ വെട്ടിലാക്കുകയാണ് ചെയ്യുന്നതെന്നും എല്‍ ഡി എഫിലാണ് ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ച് പരിഹാരമുണ്ടാക്കേണ്ടതെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ മുമ്പ് തല്ല് കൊണ്ട അനുഭവം ആവര്‍ത്തിക്കേണ്ടി വരുമെന്നും എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ കെ.വി. മോഹനന്‍ പറഞ്ഞു. കുറുവാ ദ്വീപില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി മാനന്തവാടി ഡി എഫ് ഒ ഓ ഫിസിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തല്ല് കിട്ടി കഴിഞ്ഞ് മാധ്യമങ്ങളില്‍ ഫോട്ടോ പ്രസിദ്ധപ്പെടുത്തി സഹതാപം നേടി ആളാവാനാണ് ശ്രമമെങ്കില്‍ തങ്ങളും പിറകോട്ട് പോകില്ല. പരിസ്ഥിതി സംരക്ഷണത്തിന് തങ്ങള്‍ എതിരല്ല .പക്ഷെ കേവല പരിസ്ഥിതിവാദികള്‍ ആര്‍ക്കും ഗുണം ചെയ്യില്ല. ദ്വീപില്‍ എത്ര പേര്‍ക്ക് ജോലി നല്‍കുന്നതിനെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും മോഹനന്‍ പറഞ്ഞു.ജോസ്.സി .തോമസ് അധ്യക്ഷത വഹിച്ചു.കെ.അഖില്‍, അജിത്ത് വര്‍ഗീസ്, കെ.എം.ഫ്രാന്‍സിസ്, സണ്ണി ജോര്‍ജ്ജ് ,പി.ബി.സിനു എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!