ആദിവാസി അമ്മമാരുടെ സമരം മദ്യ നിരോധന സമിതി ഏറ്റെടുക്കും.

0

രണ്ട് വര്‍ഷത്തോളമായി ആദിവാസി അമ്മമാര്‍ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറെജസ് ഔട്‌ലറ്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന സമരം കേരളമദ്യനിരോധനസമിതി ഏറ്റെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്ന 2018 ജനുവരി 27 ന് സിക്രട്ടേറിയറ്റിന് മുന്നില്‍ സൂചനാ സമരം നടത്തും.മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍ വിഷയം എത്തിക്കും.ആദിവാസി അമ്മാരുടെ സമരത്തില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ സിക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാലസമരമുള്‍പ്പെടെ സമിതി ആലോചിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അടച്ചുപൂട്ടാനുത്തരവ് നല്‍കിയ ജില്ലാ കളക്ടറുടെ ഉത്തരവിന് ഹൈക്കോടതിയാണ് സ്‌റ്റേനല്‍കിയത്. ഇത് സംബന്ധിച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കേസ് മനപ്പൂര്‍വ്വം വൈകിപ്പിക്കാന്‍ എക്‌സൈസ്‌കമ്മീഷണര്‍ ഉള്‍പ്പെടെ കൂട്ടുനില്‍ക്കുകയാണ്.ആദിവാസി അമ്മമാര്‍ നടത്തുന്ന നിയമപോരാട്ടത്തിന് ആവശ്യമായ നിയമസഹായവും ഉറപ്പാക്കുമെന്നും ഭാരവാഹികളും സമരസമതിയംഗങ്ങളും പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനന്‍,സോമശേഖരന്‍ നായര്‍,മുഹമ്മദ് ഇല്യാസ്,അഡ്വക്കറ്റ് ആര്‍ കലേഷ്,ഫാദര്‍ മാത്യു കാട്ടറത്ത്,മാക്കമ്മ,വെള്ള തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!