മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുള്ള ജില്ലാതല ശില്‍പശാല കല്‍പ്പറ്റയില്‍ നടത്തി

0

ഡിജിറ്റല്‍ വയനാട് യജ്ഞത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുള്ള ജില്ലാതല ശില്‍പശാല കല്‍പ്പറ്റയില്‍ നടത്തി.ഓണ്‍ലൈന്‍ ഡിജിറ്റല്‍ രംഗത്ത് അനുദിനമുണ്ടാകുന്ന മാറ്റങ്ങള്‍ താഴെ തട്ടിലുള്ള സാധാരണക്കാറിലേക്ക് എത്തിക്കുന്നതിന് ജില്ലാതലത്തില്‍ ഡിജിറ്റല്‍ വാളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇഗവേണന്‍സ് സൊസൈറ്റിയും വികാസ് പീഡിയയും സംയുക്തമായി് ശില്‍പശാല നടത്തിയത് എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാള്‍ ആസൂത്രണ ഭവനില്‍ വെച്ച് നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു… ജില്ലാ കളക്ടര്‍ എസ് സുഹാസ് അദ്ധ്യക്ഷനായി. വികാസ് പീഡിയ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ സി.വി ഷിബു വിഷയാവതരണം നടത്തി. ഇ ഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന്‍ സി ബോബന്‍ ,ഇ.കെ സൈമണ്‍,അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!