ശ്രദ്ധക്ഷണിക്കല്‍ യാത്രക്ക് ജില്ലാ കവാടത്തില്‍ വന്‍ സ്വീകരണം നല്‍കി

0

പൂഴിത്തോട് റോഡിനോടുള്ള അവഗണനക്കെതിരെ വനപാതയിലൂടെയുള്ള ശ്രദ്ധക്ഷണിക്കല്‍ യാത്രക്ക് ജില്ലാ കവാടത്തില്‍ വന്‍ സ്വീകരണം നല്‍കി.പേരാമ്പ്ര യൂണിറ്റ് വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ നേത്ൃത്വത്തിലാണ് 27 കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ച് സംഘം പടിഞ്ഞാറെത്തറയിലെത്തിയത്.സംഘത്തിന് ജില്ലാ അതിര്‍ത്തിയിലും കുറ്റിയാംവയലിലും പടിഞ്ഞാറെതറയിലും സ്വീകരണങ്ങള്‍ നല്‍കി.
ജില്ലയിലേക്കുള്ള ചുരമില്ലാ പാതയായി അംഗീകരിച്ച് പ്രവൃത്തി തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച പൂഴിത്തോട്പടിഞ്ഞാറെത്തറ റോഡിനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പേരാമ്പ്ര യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പാതയിലൂടെ ശ്രദ്ധക്ഷണിക്കല്‍ യാത്ര സംഘടിപ്പിച്ചത്.1991 ല്‍ പൊതുമരാമത്ത് വകുപ്പ് നടത്തിയ സര്‍വ്വെ പ്രകാരം കേവലം 27 കിലോമീറ്റര്‍ ദൂരം മാത്രം റോഡ് നിര്‍മാണം നടത്തിയാല്‍ ജില്ലയിലേക്കുള്ള ചുരമില്ലാത്തപാത പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.ഇതിനെ തുടര്‍ന്ന് 1994 ല്‍ നിര്‍മാണം തുടങ്ങുകയും 14 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.ബാക്കി വരുന്ന ഭാഗം പൂര്‍ത്തിയാക്കാന്‍ 52 ഏക്കര്‍ വനഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നതിനാല്‍ പകരമായി 104 ഏക്കര്‍ ഭൂമി വനം വകുപ്പിന് വിട്ടു നല്‍കുകയുണ്ടായി.എന്നാല്‍ കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കാന്‍ പിന്നീട് ക്രിയാത്മകമായ ശ്രമങ്ങളൊന്നുും നടത്തിയില്ലെന്നാണ് ആക്ഷേപം.ഇരുപതോളംപേരാണ് വനത്തിലൂടെ സഞ്ചരിച്ച് കുറ്റിയാംവയലിലെത്തിയത്.പെരുവണ്ണാമൂഴി ,ചെമ്പനോട്,പൂഴിത്തോട്,വഴി വനത്തിലൂടെ സഞ്ചരിച്ച് വൈകുന്നേരം അഞ്ച് മണിയോടെ ജില്ലയിലെത്തിയ സംഘത്തെ ജനപ്രതിനിധികള്‍,മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.തുടര്‍ന്ന് പടിഞ്ഞാറെത്തറ ടൗണില്‍ വെച്ച് നടത്തിയ സ്വീകരണ യോഗം സികെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ശകുന്തളാ ഷണ്‍മുഖന്‍,പടിഞ്ഞാറെത്തറ പഞ്ചായത് പ്രസിഡന്റ് പി ജി സജേഷ്,വൈസ് പ്രസിഡന്റ് നസീമപൊന്നാണ്ടി,ജില്ലാ പഞ്ചായത്തംഗം കെബി നസീമ തുടങ്ങയവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!