തദ്ദേശ സ്ഥാപനതലങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

0

    കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും പ്രതിപക്ഷ പ്രതിനിധികളുടെയും യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നടന്ന യോഗത്തില്‍ അതത് എം.എല്‍.എമാരുടെ അധ്യക്ഷതയിലാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക്  നിരീക്ഷണമൊരുക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തുകളിലെ സൗകര്യങ്ങളും ഉപയോഗപ്പെടുത്താമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള വ്യക്തമാക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളില്‍ നടത്തുന്ന കാര്‍ഷിക വികസന പദ്ധതികളും യോഗത്തില്‍  വിലയിരുത്തി. ആദിവാസി കോളനികളില്‍ മദ്യവിരുദ്ധ പ്രവവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും കോളനികളിലെ ചോര്‍ച്ചയുളള വീടുകള്‍ക്ക് പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി നല്‍കുന്നതിന് ട്രൈബല്‍ വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എ  ബെന്നി ജോസഫ്  തുടങ്ങിയവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!