മാറ്റൊലി മനുഷ്യാവകാശപുരസ്‌കാരം 2017 ജയരാജ് ബത്തേരിക്ക്.റേഡിയോമാറ്റൊലി ഏര്‍പ്പെടുത്തിയ മനുഷ്യാവകാശ മാധ്യമ പുരസ്‌കാരം 2017 ജയരാജ് ബത്തേരിക്ക് .മംഗളം ചാനലില്‍ പ്രക്ഷേപണം ചെയ്ത കനിവ് തേടുന്നവര്‍ എന്ന വാര്‍ത്താ ഫീച്ചറാണ് അവാര്‍ഡിനര്‍ഹമായത് .യുവ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ കുറഞ്ഞനാളുകള്‍ക്കുള്ളില്‍ നടത്തിയ മാധ്യമപ്രവര്‍ത്തകനാണ് ഇദ്ദേഹം. ബത്തേരി കുപ്പാടി സ്വദേശിയാണ്.സിനിമ സിരീയല്‍ രംഗങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന ജയരാജ് മികച്ച തബലിസ്റ്റ്കൂടിയാണ്.2018 ജനുവരി 5 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എഡ് സെന്റര്‍ കാമ്പസ് അങ്കണത്തില്‍ മനുഷ്യാവകാശ മാധ്യമ സെമിനാറിനോടനുബന്ധിച്ച് അവാര്‍ഡ് വിതരണം ചെയ്യുന്നതാണ്.പതിനായിരം രൂപയും മെമന്റോയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.വയനാടുവിഷന്‍
ബത്തേരി ന്യൂസ് ബ്യൂറോ പ്രതിനിധികൂടിയാണ് ജയരാജ
Sign in
Sign in
Recover your password.
A password will be e-mailed to you.