ബത്തേരി നഗരസഭയിലും താല്‍ക്കാലിക നിയന്ത്രണങ്ങള്‍

0

ബത്തേരി നഗരസഭയിലും കൊറോണ ഭീതിയെ തുടര്‍ന്ന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂട്ടമായി ഓഫീസില്‍ എത്തുന്നതും, സെക്ഷനുകളില്‍ തിരക്ക് ഉണ്ടാവുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. പരമാവധി ആവശ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി നടപ്പാക്കണമെന്നും നഗരസഭ.കൊറോണ വൈറസ് പടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബത്തേരി നഗരസഭയിലും ചില താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പ്രധാനം ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ നഗരസഭയുടെ അങ്കണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഹാന്റ് വാഷ് ഉപയോഗപ്പെടുത്തുക എന്നതാണ്. ഇത് നടപ്പാക്കാനായി ഒരു ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ കൂട്ടമായി ആളുകള്‍ ഓഫീസിനുള്ളില്‍ എത്തുന്നതും നിയന്ത്രിക്കുന്നുണ്ട്. വിവിധ സെക്ഷനുകളില്‍ കൂട്ടമായി ആളുകള്‍ കയറുന്നതും ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു അറിയിച്ചു. പരമാവധി ആവശ്യങ്ങള്‍ പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടപ്പാക്കണമെന്നുമാണ് നിര്‍ദ്ദേശം. ഇതിനു പുറമെ 35 ഡിവിഷനുകളിലും ലഘുലേഖകള്‍ വിതരണം ചെയ്യും. പ്രവാസികളടക്കം തിരികെയെത്തുന്ന സാഹചര്യത്തില്‍ നഗരസഭയില്‍ കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!