നാണ്യവിള കയറ്റുമതി നിലച്ചു: കര്‍ഷകര്‍ പ്രതിസന്ധിയില്‍

0

നാണ്യവിളകളുടെ കയറ്റുമതി നിലച്ചു; ജില്ലയില്‍ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍. കൊറോണ ഭീതിയെ തുടര്‍ന്ന് സാധനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാത്തതാണ് കയറ്റുമതി നിലക്കാന്‍ കാരണം. ഇതോടെ നാണ്യവിളകളുടെ വിലയും ഇടിഞ്ഞു.കാര്‍ഷിക ജില്ലയായ വയനാടിനെ കൊറോണ ഭീതി ഏറെ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത് നാണ്യവിളകളുടെ കയറ്റുമതി നിലച്ചതാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് കുരുമുളക്, മഞ്ഞള്‍, ചുക്ക്, കൊട്ടടക്ക എന്നിവയും കൂടാതെ അടുത്ത കാലത്തായി ഏറെ കയറ്റുമതി ചെയ്തിരുന്ന കാന്താരി അടക്കമുളള കാര്‍ഷിക ഉല്‍പ്പന്നങ്ങളുമാണ് കച്ചവടസ്ഥാപനങ്ങളില്‍ കെട്ടികിടക്കുന്നത്. ഇതോടെ ഈ ഉല്‍പ്പന്നങ്ങളുടെ വിലയും ഗണ്യമായി കുറഞ്ഞുതുടങ്ങി. ഇതില്‍ ഏറ്റവും പ്രധാനം കുരുമുളകിന്റെ വിലയിടിവാണ്. കഴിഞ്ഞയാഴ്ച 310 രൂപ കിലോക്കുണ്ടായിരുന്നത് ഇപ്പോള്‍ 285 ആയാണ് കുറഞ്ഞിരിക്കുന്നത്. കാന്താരിക്ക് കിലോയ്ക്ക് 250 രൂപയായിരുന്നത് 220 രൂപയായും കുറഞ്ഞു. മഞ്ഞള്‍, ചുക്ക്, റബ്ബര്‍, കാപ്പി അടക്കമുളള ഉല്‍പ്പന്നങ്ങള്‍ക്കും വില കുറഞ്ഞു. കുരുമുളക്, കാപ്പി എന്നിവയുടെ സീസണ്‍ സമയത്തുണ്ടായിരിക്കുന്ന ഈ തിരിച്ചടി ജില്ലയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കും. കൊറോണ ഭീഷണി നിലനില്‍്ക്കുന്ന സാഹചര്യത്തില്‍ വിലയിടിവ് തുടരാനാണ് സാധ്യയെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!