കൊറോണ ഭീതി ഗതാഗതമേഖലയിലും പ്രതിസന്ധി

0

കൊറോണ ഭീതി യാത്രക്കാരൊഴിഞ്ഞ് ജില്ലയിലെ ബസ് സര്‍വ്വീസ് മേഖല. കഴിഞ്ഞ ഒരാഴ്ചക്കാലമായി ദിവസം വരുമാനത്തില്‍ അമ്പത് ശതമാനത്തോളം കുറവാണ് വന്നിരിക്കുന്നത്. അവസ്ഥ തുടര്‍ന്നാല്‍ സര്‍വ്വീസ് നിര്‍ത്തേണ്ടി വരുമെന്നും ജീവനക്കാര്‍.കൊറോണ ഭീതി തുടരുന്ന സാഹചര്യത്തില്‍ ഗതാഗതമേഖലയിലും വന്‍പ്രതിസന്ധിയാണ് നേരിടുന്നത്. ബസ്സുകളില്‍ യാത്രക്കാര്‍ കയറുന്നത് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചകാലമായി ഈ അവസ്ഥ തുടരുകയാണ്. ഇതോടെ ദിവസ വരുമാനത്തില്‍ അമ്പത് ശതമാനത്തോളം കുറവു വരുന്നതായി ജീവനക്കാര്‍ പറയുന്നു. ജില്ലയിലെ പ്രധാന റൂട്ടുകളിലൊന്നായ സുല്‍ത്താന്‍ ബത്തേരി കല്‍പ്പറ്റ, പുല്‍പ്പള്ളി, മാനന്തവാടി, താളൂര്‍, വടുവഞ്ചാല്‍ തുടങ്ങിയ റൂട്ടുകളിലെല്ലാം ഇതേ അവസ്ഥയാണ് നിലവിലുള്ളത്. കൊറോണ ഭീതി വന്നതുമുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനം ഒഴിവാക്കിയതോടെ നഷ്ടം സഹിച്ചാണ് സര്‍വ്വീസുകള്‍ നടത്തുന്നത്. ഇത് തുടരുന്ന സാഹചര്യത്തിലാണ് സര്‍വ്വീസുകള്‍ നിറുത്തേണ്ടി വരുമെന്നാണ് തൊഴിലാളികള്‍ തന്നെ സാക്ഷ്യപ്പെടുത്തന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!