കല്‍പ്പറ്റ:കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തികളെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് നിര്‍ദേശിക്കാനുള്ള അധികാരം ആരോഗ്യ വകുപ്പിന് മാത്രമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. അനാവശ്യ ഭീതി പടര്‍ത്തുന്ന വിധത്തില്‍ ആളുകളെ നിര്‍ബന്ധിച്ച് വീടുകളില്‍ കഴിയാന്‍ നിര്‍ദേശിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തില്‍ നിര്‍ത്താനുള്ള സംവിധാനം ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലും നിന്ന് എത്തുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണത ആശാസ്യമല്ലെന്നും കളക്ടര്‍ അറിയിച്ചു. പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ നേരിട്ട് ആശുപത്രികളില്‍ എത്തരുതെന്നും ആരോഗ്യ വകുപ്പിന്റെ സഹായം തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പൊതു സ്ഥലങ്ങളില്‍ എത്തുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.