വയനാട്ടില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല

0

വയനാട്ടില്‍ ഇതുവരെ കോവിഡ് 19 ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ല.പലര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതായി വ്യാപക പ്രചരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജില്ലയില്‍ എവിടെയും കോവിഡ് – 19 ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.മാര്‍ച്ച് 7 ന് മാനന്തവാടിയിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവരൊന്നും നിലവില്‍ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ല.രോഗബാധ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ കൂടെ വിമാനത്തിലുണ്ടായ മാനന്തവാടിക്കാരന്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തതാണ് ആശങ്കക്കിടയാക്കിയത്.കൂടാതെ ഇദ്ദേഹം വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിലും പങ്കെടുത്തിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!