വയനാട്ടില്‍ ടൂറിസം മേഖലയില്‍ കര്‍ശന നിയന്ത്രണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.കലക്ടറേറ്റില്‍ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കല്‍ബുര്‍ഗിയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ഒരുക്കിയെന്നും മന്ത്രി.
ജില്ലയിലെ ടൂറിസം മേഖല കര്‍ശന നിയന്ത്രണത്തിലാണെന്നും, ആശങ്കയല്ല, മുന്‍കരുതലാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ കുരങ്ങുപനി നിയന്ത്രണ വിധേയമായിട്ടുണ്ടന്നും കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. . ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് കെ എസ് ആര്‍ ടി സി യുടെ നാല് ബസുകള്‍ ഇതിനായി സര്‍വീസ് നടത്തും. ഉച്ചയോട് കൂടി ബാംഗ്ലൂരില്‍ നിന്ന് ബസ് പുറപ്പെടും. പ്രതിരോധ നടപടികളുടെ ഭാഗമായി വയനാട്ടില്‍ കുടുംബശ്രീ അടിയന്തിരമായി പതിനായിരം മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കും. കോച്ചിംഗ് സെന്ററുകള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള, എംഎല്‍എമാര്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി. നസീമ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.