വിവാഹച്ചടങ്ങുകളിലെ പങ്കാളിത്തം 70ല്‍ കൂടാന്‍ പാടില്ല

0

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വിവാഹങ്ങള്‍, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്ക് ദുരന്ത നിവാരണ നിയമ പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ചടങ്ങുകള്‍ മാറ്റിവെക്കാന്‍ പരമാവധി ശ്രമിക്കണം. മാറ്റിവെക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഒരു കാരണവശാലും 70-ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുത്.
ചടങ്ങുകള്‍ നടത്തുമ്പോള്‍ ജില്ലാ അടിയന്തിര കാര്യനിര്‍വ്വഹണ കേന്ദ്രത്തിലെ 1077, 04936204151 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ചടങ്ങില്‍ പങ്കെടുക്കുവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും ഇവ ആരോഗ്യ വകുപ്പ് അധികൃതരെ ഏല്‍പ്പിക്കേണ്ടതുമാണ്. വിവാഹം നടക്കുന്ന സ്ഥലത്ത് നിരീക്ഷണം നടത്തുതിന് റവന്യൂ, പഞ്ചായത്ത്, പോലീസ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!