പള്ളിക്കല്‍ എല്‍പി സ്‌കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന്:
ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിക്കല്‍ എല്‍പി സ്‌കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് മുന്‍ വാര്‍ഡംഗം എ എം കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സംഘം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.1896 ല്‍ ബ്രീട്ടീഷുകാരുടെ കാലത്ത് അനുവദിച്ച വിദ്യാലയമാണ് ഇന്നും അവഗണനയില്‍ തുടരുന്നത്.ഈ വിദ്യാലയത്തിന് ശേഷം അനുവദിച്ച പല വിദ്യാലയങ്ങളും ഇപ്പോള്‍ ഹയര്‍സെക്കണ്ടറിതലം വരെ ഉയര്‍ത്തുകയുണ്ടായി.എന്നാല്‍ 345 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം മാത്രം എല്‍പിയിലൊതുങ്ങുകയാണെന്ന് ഭാരവാഹികള്‍ ചൂണ്ടികാട്ടി.കാഞ്ഞായി അബ്ദുല്‍ കരീം,ജോണി മങ്കോമ്പില്‍,ജോബന്‍ ജെ,പി പി ഉസ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.