ലഹരിവിരുദ്ധ കൂട്ടായ്മ

0

സംസ്ഥാന എക്സൈസ് വകുപ്പും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും അമ്പലവയല്‍ പബ്ലിക് ലൈബ്രറിയും ചേര്‍ന്ന് ലഹരിവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാപ്പഞ്ചായത്തംഗം എന്‍.പി. കുഞ്ഞുമോള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ മാസ്റ്റേഴ്സ് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ ബേബി കുമ്പളേരിക്ക് സ്വീകരണം നല്‍കി. ഷാജന്‍ ജോസ് നയിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണക്ലാസ്, ശശി താഴത്തുവയലിന്റെ മാജിക് ഷോ എന്നിവയുമുണ്ടായിരുന്നു. ടി.എ ജോസഫ്, കെ.കെ. ഗംഗാധരന്‍ കെ. ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!