ജില്ലാ പോലീസ് കായിക മേള സമാപിച്ചു

0

മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടത്തിയ ജില്ലാ പോലീസ് കായിക മേള സമാപിച്ചു.സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പോലീസ് മേധാവി ഇളങ്കോ ആര്‍ ഐപിഎസ് നിര്‍വ്വഹിച്ചു.വയനാട് ജില്ലാ പോലീസ് കായിക മേള മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ സ്വല്യൂട്ട് സ്വീകരിച്ചുകൊണ്ട് മേള ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഡിവൈഎസ്പി ടി.പി.ജേക്കബ്, മാനന്തവാടി ഡിവൈഎസ്പി ചന്ദ്രന്‍, പദം സിംഗ് ഐപിഎസ് , വിവിധ ഐപിമാര്‍, മറ്റ് ഉദ്യോഗസ്ഥന്മാര്‍ എന്നിവരുടെ സജീവ പങ്കാളിത്തം കൊണ്ടും കായികമേള ശ്രദ്ധേയമായി. ടീം വിഭാഗത്തില്‍ ഡിഎച്ച്ക്യൂ വയനാട് ജേതാക്കളായി. കല്‍പ്പറ്റ സബ് ഡിവിഷന്‍ രണ്ടാം സ്ഥാനവും, മാനന്തവാടി സബ് ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി. ജനറല്‍ വിഭാഗത്തില്‍ ഡിഎച്ച്ക്യൂവിലെ നിയാദ്, ഷഫീര്‍, പ്രസാദ് എന്നിവരും, വനിതാ വിഭാഗത്തില്‍ സ്‌പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ജംഷീറ, മാസ്റ്റേര്‍സ് വിഭാഗത്തില്‍ മാനന്തവാടി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!