ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്

0

പച്ചപ്പ് പദ്ധതിയുടെ ‘ചെരാത്’ ക്യാമ്പസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് നെഹ്റു യുവ കേന്ദ്ര, മാനന്തവാടി വിമുക്തി എക്സ്സൈസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. പച്ചപ്പ് പദ്ധതി കോഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ചാര്‍ജ് ഓഫീസര്‍ കെ.അബ്ദുള്‍ സലാം അദ്ധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!