ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിലും, കോര്‍പറേറ്റുകളെ സഹായിക്കുന്ന കാര്യത്തിലും മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികളാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ നയിക്കുന്ന രാഷ്ട്ര രക്ഷാമാര്‍ച്ച് കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാഷ്ട്രരക്ഷാമാര്‍ച്ചിന്റെ പതാക വി എം സുധീരന്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയ്ക്ക് ചടങ്ങില്‍ കൈമാറി. കെ പി സി സി അംഗം പി പി ആലി അധ്യക്ഷനായിരുന്നു. കെ പി സി സി വൈസ് പ്രസിഡന്റ് കെ പി ധനപാലന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, അബ്ദുള്‍ മുത്തലിബ്, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി വി ബാലചന്ദ്രന്‍, പി കെ ജയലക്ഷ്മി, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, കെ വി പോക്കര്‍ഹാജി, അഡ്വ. എന്‍ കെ വര്‍ഗീസ്, എം എ ജോസഫ്, ചിന്നമ്മ ജോസ്, വിജയമ്മ ടീച്ചര്‍, എം ജി ബിജു, എന്‍ എം വിജയന്‍, പി ടി ഗോപാലക്കുറുപ്പ്, പി ഡി സജി, അഡ്വ. വേണുഗോപാല്‍, മംഗലശേരി മാധവന്‍മാസ്റ്റര്‍, എച്ച് ഡി പ്രദീപ്മാസ്റ്റര്‍, ആര്‍ പി ശിവദാസ് തുടങ്ങിയ നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.