വനിതാഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം തുടരും.ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കുംഅത്യാഹിതം ഒഴികെ ആശുപത്രിസേവനങ്ങള്‍ മുടങ്ങും. മാനന്തവാടി മെഡിക്കല്‍കോളേജ് ഉള്‍പ്പടെ ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളെ പണിമുടക്ക് ബാധിക്കും.ആരോഗ്യപ്രവര്‍ത്തകരുടെ വിവിധ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ), കെജിഎംഒഎ, , ഇഎസ്ഐ ഡോക്ടര്‍മാരാണ് സമരം തുടരുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയുന്ന നിയമം, ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്ത് ഓര്‍ഡിനന്സ് ആയി ഇറക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തല ഇടപെടലും സജീവമായത്.ഡോക്ടര്‍മാരുടെ സംഘം ഇന്നലെ ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയിലും എത്രയും വേഗം ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെട്ടത്. ഈ ചര്‍ച്ചയിലെ വിവരങ്ങള്‍ ചീഫ് സെക്രട്ടറി വഴി ആരോഗ്യസെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.