കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ ബോധവല്‍ക്കരണം

0

സംസ്ഥാന സഹകരണ ബാങ്കും, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ ബോധവല്‍ക്കരണ ക്യാമ്പും, സാമ്പത്തിക സാക്ഷരതാ പരിപാടിയും സംഘടിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സി ഇബ്രാഹിം ഹാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന, വാര്‍ഡ് മെമ്പര്‍മാര്‍ ബാങ്ക് പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!