ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകിട്ട് ആറേ കാലോടെ സുല്‍ത്താന്‍ ബത്തേരി താളൂര്‍ റോഡില്‍ കല്ലുവയലിലാണ് അപകടം. കല്ലൂവയല്‍ കോളനിക്ക് സമീപത്തെ എതിര്‍വശത്തെ ലിങ്ക് റോഡില്‍ നിന്നും ബത്തേരി താളൂര്‍ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കും ബത്തേരി ഭാഗത്തുനിന്നും വരുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍ പെട്ടത്. കോളിയാടി സ്വദേശി അനന്തു(21), നെന്മേനി സ്വദേശി മിഥുന്‍(22), തൊവരിമല സ്വദേശി ചന്ദ്രന്‍(42), പ്രകാശ്(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.