തിരുനെല്ലി ക്ഷേത്രത്തില്‍ കുംഭം വാവുബലി
തിരുനെല്ലി ക്ഷേത്ത്രിലെ കുംഭം വാവു ബലി കര്‍മം 23-ന് രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12 വരെ നടക്കും. ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം രശീതി വിതരണത്തിനും ബലി സാധന വിതരണത്തിനും കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. പാപനാശിനിയില്‍ ബലികര്‍മം ചെയ്യിക്കുന്നതിന് കൂടുതല്‍ കാര്‍മികളേയും ഏര്‍പ്പെടിത്തിയിട്ടുണ്ട്. യാത്രാ സൗകര്യത്തിനായി കുടുതല്‍ ബസ് അനുവദിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രഭാത ഭക്ഷണവും അത്താഴവും ദേവസ്വം സൗജന്യമായി നല്‍കും.