കൃഷി വകുപ്പ് തവിഞ്ഞാല്‍ തിണ്ടുമ്മല്‍ ശിവഗിരി കുന്നില്‍ നടത്തിയത് മാതൃകപരമായ പ്രവര്‍ത്തിയെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. പ്രളയത്തില്‍ തകര്‍ന്ന ശിവഗിരികുന്നില്‍ കൃഷിയോഗ്യമാക്കിയ ഭൂമി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇത്തരം മാതൃകള്‍ തുടരുമെന്നും കൃഷി മന്ത്രി.
2018ലെ പ്രളയത്തിലാണ് തിണ്ടുമ്മല്‍ ശിവഗിരി കുന്നില്‍ ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത്. പ്രദേശത്തെ19 കര്‍ഷകരുടെ 9 ഏക്കറോളം കൃഷിഭൂമി തകര്‍ന്ന് തരിപ്പണമായിരുന്നു. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നിരന്തര ഇടപെടലുകളുടെ ഫലമായി കീസ്റ്റോണ്‍ എന്ന സന്നദ്ധ സംഘടന ഈ വര്‍ഷം തകര്‍ന്നടിഞ്ഞ ഭൂമി കൃഷിയോഗ്യമാക്കി മാറ്റി. ആദ്യഘട്ടത്തില്‍ പുല്‍കൃഷിയും പിന്നീട് മരച്ചീനിയും തുടര്‍ന്ന് കാര്‍ഷിക വിളകളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എലിസബത്ത് പുന്നൂസ്, സജിമോള്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അജയ് അലക്‌സ്,കൃഷി ഓഫീസര്‍ കെ.ജി.സുനില്‍, ഗ്രാമപഞ്ചായത്തഗം ബെന്നി ആന്റണി,തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ.പുഷപന്‍, കൃഷി ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.