പത്ത് ഏക്കർ പാടത്തെ നെൽമണികൾ കൊഴിഞ്ഞു ചാടി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം
കതിരണിഞ്ഞ പാടത്തെ കതിരുകൾ കൊഴിയുന്ന പ്രതിഭാസം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നു. നെക്ക് ബ്ലാസ്റ്റ് രോഗബാധയെ തുടർന്ന് തൃശ് ലേരിയിൽ പത്ത് ഏക്കർ പാടത്തെ നെൽമണികൾ കൊഴിഞ്ഞു ചാടി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം.കൃഷി വകുപ്പ് അധികൃതർ സ്ഥലതെത്തി പരിശോധന നടത്തി ജില്ലയിൽ നിന്നുള്ള വിദഗ്ദ സംഘം വരും ദിവസങ്ങളിലെത്തും. ജില്ലയിലെ മറ്റ് പാടങ്ങളിലും കതിർ കൊഴിയൽ രോഗം പടരുന്നതായും സൂചന. സർക്കാർ നൽകിയ വിത്ത് ആണ് ഇങ്ങനെ സംഭവിച്ചത് എന്നത് ആശങ്കക്കും ഇട നൽക്കുന്നു.
തൃശ്ലേരിയിലെ കർഷകരായ സുരേഷ്, സനൽ, സന്തോഷ്, അജിത്ത് കുമാർ, റോയി, ജിനു എന്നിവർ ചെയത് നെൽ കൃഷിയിലാണ് കതിർ കൊഴിയൽ രോഗം ബാധിച്ചത്. പ്രദേശത്തെ ഒരു വ്യക്തിയിൽ നിന്നും വയൽ പാട്ടത്തിനെടുത്താണ് ഇവർ പത്ത് ഏക്കർ പാടത്ത് നെൽകൃഷി ഇറക്കിയത്.നാഷണൽ സീഡ് കോർപ്പറേഷന്റെ മാനന്തവാടിയിലെ സ്ഥാപനത്തിൽ നിന്നെടുത്ത ആതിര വിത്താണ് ഇറക്കിയത്.കൊയ്യാൻ പത്ത് ദിവസം മാത്രം ബാക്കിനിൽക്കെ കതിർ പൊഴിയുന്നത് കർഷകരെ ആശങ്കയിലാഴ്ചത്തിയിരിക്കയാണ്. സർക്കാർ നൽകിയ വിത്ത് ആയിട്ടു പോലും ഇത്തരം ഒരു പ്രതിഭാസം കർഷക സമൂഹത്തെ നിരാശരാക്കിയിട്ടുണ്ടെന്ന് ജൈവകർഷകൻ രാജേഷും പറയുന്നു. തിരുനെല്ലിക്കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വരും ദിവസങ്ങളിൽ ജില്ലയിൽ നിന്നുള്ള വിദഗ്ദ സംഘം സ്ഥലം സന്ദർശിക്കും. പത്ത് ഏക്കർപാടത്തെ നെൽകൃഷി നശിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർ കുണ്ടായിട്ടുള്ളത്