പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി
റൂട്ട് പെര്‍മിറ്റുകള്‍ വിറ്റു തുലക്കുന്ന കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ എസ് ആര്‍ ടി എംപ്‌ളോയീസ് യൂണിയന്‍ സി ഐ ടി യു മാര്‍ച്ച് 4 ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റ് മുന്നോടിയായുള്ള സംസ്ഥാന സമര പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി. മാനന്തവാടി ഡിപ്പോയില്‍ സംഘടിപ്പിച്ച സ്വീകരണ യോഗം സി ഐ ടി യു ജില്ലാ പ്രസി: പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.എം രജീഷ് അധ്യക്ഷനായിരുന്നു.ജാഥാ ക്യാപ്റ്റന്‍ സി കെ ഹരികൃഷ്ണന്‍.വൈസ് ക്യാപ്റ്റന്‍ പി ഗോപാലകൃഷ്ണന്‍, പി എ ജോജോ, ആര്‍ ഹരിദാസ്, സുജിത് സോമന്‍, മോഹന്‍കുമാര്‍ പാടി, കെ ജെ റോയി എന്നിവര്‍ സംസാരിച്ചു.