എല്‍.ഡി.എഫ് മാര്‍ച്ച് വിജയിപ്പിക്കുമെന്ന്
കേന്ദ്ര ബജറ്റിനെതിരെ 18-ന് നിയമസഭാ മണ്ഡലം കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എല്‍.ഡി.എഫ് നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കുമെന്ന് ജനതാദള്‍ എസ് ജില്ലാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ദേശീയ തലത്തില്‍ ലയനത്തെ അംഗീകരിക്കുന്നതായും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍.കാര്‍ഷിക തകര്‍ച്ചയും തൊഴിലില്ലായ്മയും രൂക്ഷമാക്കാന്‍ വഴിയൊരുക്കുന്ന കേന്ദ്ര ബജറ്റിനെതിരെ ഫെബ്രുവരി 18-ന് നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എല്‍ ഡി എഫ് നടത്തുന്ന മാര്‍ച്ചും പ്രതിഷേധയോഗവും വിജയിപ്പിക്കാന്‍ ബഹുജനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ജനതാദള്‍ എസ് ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര ബജറ്റിനെതിരെ ഈ മാസം 12 മുതല്‍ 18 വരെ നടക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് കേരളത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് പ്രതിഷേധം നടത്തുന്നത്. എല്‍.ഐ.സി അടക്കം രാജ്യത്തിന്റെ പൊതുസ്വത്ത് വന്‍തോതില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര ബജറ്റ് കേരളത്തെ പ്രത്യേകിച്ചു വയനാടിനെ പാടെ തഴഞ്ഞിരിക്കുകയാണ്. സംസ്ഥാനം സമര്‍പ്പിച്ച ഒരു പദ്ധതി പോലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. റെയില്‍വേ വികസനം, എയിംസ്, റെയില്‍കോച്ച് ഫാക്ടറി, ശബരി റെയില്‍പാത തുടങ്ങിയവയ്ക്ക് ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. പ്രളയദുരന്തം നേരിടുന്നതിനുള്ള സഹായം അനുവദിച്ചതില്‍ കേരളത്തോട് കാണിച്ച ക്രൂരത ബജറ്റിലും ആവര്‍ത്തിച്ച കേന്ദ്ര നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്.
ജനവിരുദ്ധ ബജറ്റിനെതിരായ എല്‍ ഡി എഫ് പ്രക്ഷോഭത്തില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് ജനതാദള്‍ എസ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മര്‍ , ജില്ലാ വൈസ് പ്രസിഡന്റ് ജുനൈദ് കൈപ്പാണി, ഇ.പി.ജേക്കബ്, സി.പി.അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.