സെന്റ് മേരീസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം

0

സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; 8 പേര്‍ക്ക് പരുക്ക്. കോളേജും ബോയ്‌സ് ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍

കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവിഭാഗങ്ങളില്‍ തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഘര്‍ഷം. ഉച്ചയോടെ സംഘര്‍ഷം വലിയ അക്രമണത്തിലേക്ക് മാറി. സംഘര്‍ഷത്തില്‍ 8 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോയല്‍, കാര്‍ത്തിക്, ബെസ്മില്‍, ജോഷ്വാ, ഷാനി, ഹാനി, അമല്‍, അക്ഷയ് ഗിരിഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. നോയലിനും, കാര്‍ത്തിക്കിനും തലയ്ക്ക് സാരമായി പരുക്കേറ്റു പരുക്കേറ്റ വിദ്യാര്‍ത്ഥിക്കു എസ്.അക്രമണത്തില്‍ പിന്നില്‍ കെ എസ് യു ക്കാരാണന്നാണ് പരുക്കേറ്റവര്‍ ആരോപിച്ചു. അതേ സമയം കാമ്പസിനകത്തെ ഇയര്‍ വൈസ് വിദ്യാര്‍ത്ഥി സംഘര്‍ഷം രഷ്ട്രീയ പരമായി മാറ്റുകയാണന്നാണ് കെ. എസ് യു പറയുന്നത്.വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് സെന്റ് മേരീസ് കോളേജും, ബോയ്‌സ് ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!