ഹരിത സമിതി പ്രവൃത്തി ഉദ്ഘാടനം 15 ന്
ബ്‌ളോക്ക് പങ്കാളിത്ത ഹരിത സമിതിയുടെ സൂക്ഷ്മാ സുത്രണ രേഖ കൈമാറ്റവും പ്രവര്‍ത്തി ഉദ്ഘാടനവും ഈ മാസം 15ന് നടക്കുമെന്ന് മാനന്തവാടി ബ്‌ളോക്ക് ഹരിത സമിതി ചെയര്‍മാന്‍ ടി സി ജോസഫ്, എക്സിക്യുട്ടീവ് അംഗം ക്‌ളീറ്റസ് കിഴക്കേമണ്ണൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാനത്ത് എല്ലാ ബ്‌ളോക്ക് പഞ്ചായത്ത് പരിധികളിലും പങ്കാളിത്ത ഹരിത സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു ഇതിന്റ് അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കുറക്കുന്നതിന് കാര്‍ബണ്‍ സംഭരണത്തോടൊപ്പം ജൈവ വൈവിധ്യ സംരക്ഷണം, ജലസ്രോതസ്സുകളുടെ പുനര്‍ജീവനം, ജൈവകൃഷി പ്രോത്സാഹനം, മൃഗ സംരക്ഷണം, വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ പുന: സ്ഥാപിക്കല്‍, സുസ്ഥിര ജീവനം തുടങ്ങിയ പാരിസ്ഥിതിക സംരക്ഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള ഹരിതവത്ക്കരണത്തിനാണ് സമിതികള്‍ ലക്ഷ്യമിടുന്നത്,പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് നോര്‍ത്ത് വയനാട് ഡിവിഷന്‍ ഓഫീസ് പരിസരത്തെ ഗിബ്‌സ് ഹാളില്‍ ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിക്കും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരിക്കും