എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി സബ്ബ് ട്രഷറി ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങികൊണ്ടിരിക്കുന്നതെന്ന് എൻ.ജി.ഒ.അസോസിയേഷൻ ജില്ലാ ട്രഷറർ മോബിഷ് പിതോമസ്.ട്രഷറി സോഫ്റ്റ് വെയറുകളിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി സബ്ബ് ട്രഷറി ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ പദ്ധതി പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്നും മോ ബിഷ് പി തോമസ് പറഞ്ഞു ( By te)
മാനന്തവാടി ബ്രാഞ്ച് പ്രസിഡന്റ് ഷിബു.സി.ജി അദ്ധ്യക്ഷത വഹിച്ചു.അഷറഫ് ഖാൻ ,മനോജ് കുമാർ, എൻ.വി.അഗസ്റ്റിൽ, കെ.ടി.ഷാജി, എം.എ.ബൈജു, രമാദേവി, ഗ്ലെറി സെക്വറ തുടങ്ങിയവർ സംസാരിച്ചു