പനമരം മുരിക്കൻ മാർ ക്ഷേത്രം വിശ്വാസി പ്രതിനിധികളെ ഏൽപ്പിച്ചില്ലെങ്കിൽ ക്ഷേത്രം ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും രഹസ്യ യോഗത്തിലൂടെ സവർണ്ണ ഊരാളൻമാരുടെ ക്ഷേത്ര ഭരണം പിടിച്ചെട്ടത്ത നടപടി അംഗീകരിക്കില്ലെന്നും ക്ഷേത്ര ആഘോഷ കമ്മിറ്റി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
1972 മുതൽ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള പനമരം മുരിക്കൻ മാർ ക്ഷേത്രം ബോർഡിന്റെ ശമ്പളവും ആനുകൂല്യങ്ങളും വാങ്ങിയാണ് നിത്യപൂജ ഉൾപ്പെടെ നടത്തുന്നത്.ഇക്കഴിഞ്ഞ പതിനാറാം തിയ്യതി ക്ഷേത്രത്തിന് പുറത്ത് എ ക്ലിക്യൂട്ടീവ് അംഗത്തിനെ പോലും അറിയിക്കാതെ രഹസ്യ യോഗം ചേർന്നാണ് ഭരണം പിടിച്ചെടുത്തത്. ഇത് വിശ്വാസി സമൂഹം അറിയുന്നത് പോലും വാർത്ത വന്നപ്പോൾ മാത്രമാണ്. സാമ്പത്തിക ക്രമക്കേട് ഉണ്ടെന്ന വിശ്വാസികളുടെ സംശയത്തിന് ബലം നൽകുന്നതാണ് ഊരാളൻമാരുടെ ഈ നടപടി. ക്ഷേത്രശാന്തി ഇടപെട്ട് വിശ്വാസികളെ വിളിച്ചുകൂട്ടി ജനറൽ ബോഡി യോഗം നടത്താമെന്ന് ഇരുവിഭാഗവുമായുള്ള ചർച്ചയിൽ തീരുമാനിച്ചെങ്കിലും ഇത് ലംഘിച്ചാണ് ഭരണസമിതി നിലവിൽ വന്നതായി സവർണ്ണ സമ്പന്നഊരാളരുടെ പ്രഖ്യാപനം. ക്ഷേത്ര നവീകരണത്തിനായി വ്യാപക പണപ്പിരിവ് നടത്തിയതിലെ അഴിമതി ചോദ്യം ചെയ്തതും 8 പവനോളം സ്വർണ്ണമുണ്ടായിട്ടും ദേവിയെ ചർത്തുന്നത് മുക്കുപണ്ടമാണെന്നും ഇവർ ആരോപിക്കുന്നു. വിശ്വാസികൾ തിരഞ്ഞെടുക്കാത്തവരെ അംഗീകരിക്കില്ലെന്നും സാമ്പത്തിക ക്രമക്കേട് ദേവസ്വം ബോർഡ് പരിശോധിച്ച് നടപടിയെടുക്കണമെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.ധർമ്മരാജൻ, രത്നാകരൻ ഗോപിക, ശരത് ലാൽ, ഷൈലേഷ് എന്നിവർആവശ്യപ്പെട്ടു
Sign in
Sign in
Recover your password.
A password will be e-mailed to you.