സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണ് തുറന്നു പറഞ്ഞ് സംവിധായകന്‍

0

മലയാള സിനിമ അടക്കി ഭരിച്ചിരുന്ന താരങ്ങളാണ് മോഹന്‍ ലാലും മമ്മൂട്ടിയും. എത്ര കഥാപാത്രങ്ങള്‍ എതു രീതിയില്‍ കൊടുത്താലും കാഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന അഭിനയം കാഴ്ച്ചവെക്കുന്ന താരങ്ങളാണ് രാണ്ടു പേരും.സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്ന് അന്‍വര്‍ റഷീദ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി തന്നെ തുടരും, എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. അതിനര്‍ത്ഥം ഈ ജെനറേഷനിലെ താരങ്ങള്‍ക്ക് അഭിനയിക്കാന്‍ കഴിവില്ലെന്നല്ല അവര്‍ അവരുടെതായ രീതിയില്‍ കഴിവു തെളിയിച്ചിട്ടുള്ളവരാണ്.ആളുകള്‍ക്ക് മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൂടുതലും അവര്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ മാത്രമേ അറിയൂ, എന്നാല്‍ ഇന്ന് പ്രേക്ഷകര്‍ക്ക് ഓരോ നടന്മാരെയും അടുത്തറിയാം, സോഷ്യല്‍ മീഡിയയ്ക്കാണ് നന്ദി പറയേണ്ടത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഈ അഭിനേതാക്കള്‍ എങ്ങനെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തോട് അവര്‍ എങ്ങനെ പ്രതികരിക്കുമെന്നും പ്രേക്ഷകര്‍ക്ക് അടുത്ത് കാണാനാവും. അതുകൊണ്ട് തന്നെ പുതിയ അഭിനേതാക്കളെ പ്രേക്ഷകര്‍ സൂപ്പര്‍സ്റ്റാറുകള്‍ എന്ന രീതിയില്‍ അല്ല നോക്കികാണുന്നത്,”അന്‍വര്‍ റഷീദ് ഹിന്ദു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതെ സമയം അന്നവര്‍ റഷീദിന്റെ ട്രാന്‍സ് റിലീസിനൊരുങ്ങുകയാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാന്‍സ്’.
ഫഹദ് ഫാസില്‍ നാ യകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാണം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്സ് തന്നെയാണ്. കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായിട്ടാണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്
ചിത്രത്തില്‍ഫഹദ് ഫാസില്‍,നസ്രിയ എന്നിവരെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്

Leave A Reply

Your email address will not be published.

error: Content is protected !!